മനു കൃഷ്ണ സംവിധാനം ചെയ്ത ചിത്രമാണ് ശിര്‍ക്ക്.ഇന്ദ്രന്‍സ്,അദിതി റായ്,കലാശാല ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ശാന്തകുമാരി,ഇടവേള ബാബു,ജഗദീഷ്,ജയന്‍ ചേര്‍ത്തല എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.രാജീവ് ആലുങ്കല്‍,മനു കൃഷ്ണ എന്നിവരുടെ വരികള്‍ക്ക് സജീവ് മംഗലത്ത് സംഗീതം നല്‍കുന്നു.എം ജി ശ്രീകുമാര്‍,സുജ സുരേഷ്, ശ്വേത മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.കലാസംവിധാനം പികെ ദീപ്തി കുമാര്‍,സുകുമാര്‍. പശ്ചാത്തല സംഗീതം അജി സരസ്.എം ഡി എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മധുസൂധനന്‍ മാവേലിക്കര,മനു കൃഷ്ണ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: ശിര്‍ക്ക് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.