നിരൂപകപ്രശംസ നേടിയ അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിനുശേഷം കെ പി വ്യാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ശുഭരാത്രി. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തില്‍ ദിലീപും സിദ്ദിക്കുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അനു സിത്താരയാണ് ചിത്രത്തിലെ നായിക. സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരടി, സൈജു കുറുപ്പ്, സുധി കോപ്പ,സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ചേര്‍ത്തല ജയന്‍, ശാന്തി കൃഷ്ണ,ആശ ശരത്, ഷീലു ഏബ്രഹാം, കെ പി എ സി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
ചിത്രത്തിന്റെ അവസാന ദിനത്തിലെ ഷൂട്ടിങ്ങ് നടന്നത് ചെറുല്ലില്‍ മൈതീന്‍കുഞ്ഞ് സാഹിബിന്റെ (സിനിമയില്‍ സിദ്ധിഖ് അവതരിപ്പിക്കുന്ന മുഹമ്മദ് എന്ന കഥാപാത്രം) വീട്ടില്‍ വെച്ചായിരുന്നു. സിദ്ദിഖിന്റെ ഈ കഥാപാത്രവും കൃഷ്ണന്‍ എന്ന ദിലീപിന്റെ കഥാപാത്രവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കില്‍ ക്ലാപ്പന എന്ന ഗ്രാമപ്രദേശത്ത് ജീവിച്ചിരുന്നയാളാണ് ചെറൂല്ലില്‍ മൈതീന്‍കുഞ്ഞ് സാഹിബ്. 1986ല്‍ അന്തരിച്ച ശ്രീ മൈതീന്‍ കുഞ്ഞ് സാഹിബാണ് ഈ ചിത്രത്തിലെ മുഹമ്മദിന്റെ ജീവിച്ചിരിക്കുന്ന മാതൃക.
** Note :
കുറിപ്പ്: ശുഭരാത്രി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.