പി ആന്‍ നാഥിന്റെ തിരക്കഥയില്‍ കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് ശുഭയാത്ര. ജയറാം,പാര്‍വ്വതി,ഇന്നസെന്റ്, കെ പി എസി ലളിത, മാമുക്കോയ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ജഗദീഷ്,ഒടുവില്‍ ഉണ്ണികൃഷ്ണന്‍,സുകുമാരി,തെസ്‌നി ഖാന്‍,ശങ്കരാടി,ജോണി, സിദ്ദിക്ക്,ഉണ്ണിമേരി,പ്രസീത, വിജയകുമാരി, യദു കൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പി കെ ഗോപിയുടെ വരികള്‍ക്ക് ജോണ്‍ണ്‍ മാഷ് സംഗീതം നല്‍കിയിരിക്കുന്നു. ജി വേണുഗോപാല്‍, കെ എസ് ചിത്ര, ഉണ്ണി മേനോന്‍, എം ജി ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. കെ രാജഗോപാല്‍ എഡിറ്റിങ്ങും സാലു ജോര്‍ജ്ജ് ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. കാസില്‍ പ്രൊഡക്ഷന്‍സ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിച്ചത്.
** Note :
കുറിപ്പ്: ശുഭയാത്ര എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.