പി എന്‍ ഗോപീകൃഷ്ണന്റെ തിരക്കഥയില്‍ പ്രിയനന്ദനൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൈലന്‍സര്‍.ലാല്‍, ഇര്‍ഷാദ്,മീര വാസുദേവ്,രാമു,ജയരാജ് വാര്യര്‍,സ്‌നേഹ ദിവാകര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.പ്രശസ്ത എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ വൈശാഖന്‍ രചിച്ച സൈലന്‍സര്‍ എന്ന കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
സമൂഹത്തോടുള്ള പ്രതിഷേധകസൂചകമായി സ്വന്തം മോട്ടോര്‍ സൈക്കിളിന്റെ സൈലന്‍സര്‍ ഊരിവച്ച് യാത്രചെയ്യുന്ന ഈനാശുവെന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.അശ്വഘോഷന്‍ ഛായാഗ്രഹണവും അനില്‍ പേരാമ്പ്ര നിശ്ചലഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.നസീര്‍ കൂത്തുപറമ്പാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്.ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെനസീര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: സൈലന്‍സര്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.