ഷാഹിദ് എന്ന ചിത്രത്തിലൂടെ ദേശീയപുരസ്‌ക്കാരം നേടിയ ഹന്‍സാല്‍ മേത്ത സംവിധാനം ചെയ്ത ചിത്രമാണ് സിമ്രാന്‍.അപൂര്‍വ അസ്രണിയുടേതാണ് തിരക്കഥ.കങ്കണ റണാവത്താണ് ചിത്രത്തിലെ നായിക.മേക്കപ്പില്ലാതെയാണ് ചിത്രത്തില്‍ കങ്കണ അഭിനയിക്കുന്നത്.യഥാര്‍ത്ഥ സംഭത്തെ ആസ്പഥമാക്കി ഒരുക്കിയ ചിത്രത്തില്‍ ഗുജറാത്തിക്കാരിയായ വേലക്കാരിയായാണ് കങ്കണ എത്തുന്നത്.രാജ്കുമാര്‍ റാവുവാണ് ചിത്രത്തിലെ മറ്റൊരു താരം.നഴ്‌സില്‍ നിന്നും തുടങ്ങി പിന്നീട് ബാങ്ക് മോഷ്ടാവുവരെ ആയ ബണ്ടി സന്ദീപ് കൗറിന്റെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്.സെപ്തംബര്‍ 15ന് ചിത്രം പ്രദര്‍ശനത്തിനെത്തും.സോഹും ഷാ,ഹിറ്റണ്‍ കുമാര്‍,കിഷോരി ഷഹാനെ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഭുഷന്‍ കുമാര്‍,കൃഷന്‍ കുമാര്‍,ഷൈലേഷ് ആര്‍ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.
** Note :
കുറിപ്പ്: സിമ്രാന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.