ഗ്ലോബല്‍ടോപ്പ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ പരസ്യകലാകാരനായ എം സജീഷ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് സോളമന്റെ മണവാട്ടി സോഫിയ. കിയാന്‍ കിഷോര്‍,ക്ലാസിക്കല്‍ ഡാന്‍സര്‍ സമര്‍ത്ഥ്യ മാധവന്‍,തമ്പു ടി വില്‍സണ്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുടുംബബന്ധങ്ങളിലെ തീവ്രപ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
ടി ഷമീര്‍ മുഹമ്മദ് ഛായാഗ്രഹണവും സന്ദീപ് നന്ദകുമാര്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് അല്‍ഫോണ്‍സ് ജോസഫാണ് സംഗീതം നല്‍കിയിരിക്കുന്നത്. വാഗമണ്‍, കൊച്ചി എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ആശ്വാസ് ശശിധരന്‍,അബ്ദുള്‍ സലാം,നോബിള്‍ ജെയിംസ്,താജുദ്ദീന്‍ ഹസ്സന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
** Note :
കുറിപ്പ്: സോളമന്റെ മണവാട്ടി സോഫിയ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.