ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ പ്രശസ്തയായ പ്രിയ പ്രകാശ് വാര്യര്‍ നായികയായി എത്തിയ ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ശ്രീദേവിയെയാണ് പ്രിയ അവതരിപ്പിക്കുന്നത്.
സിനിമാരംഗത്തെ ഒരു പ്രശസ്ത നടിയുടെ ജീവിത കഥയാണ് ചിത്രം. എന്നാല്‍ ഇത് ശ്രീദേവി കപൂറിന്റെ ബയോപിക് ആണോ എന്നതില്‍ സ്ഥീരികരണമില്ല. ഗ്ലാമര്‍ ലുക്കിലാണ് പ്രിയ ചിത്രത്തിലെത്തുന്നത്.പൂര്‍ണ്ണമായും ലണ്ടനില്‍ ചിത്രീകരിച്ച ശ്രീദേവി ബംഗ്ലാവ് ഇമോഷണല്‍ ത്രില്ലറാണ്. ഫോര്‍ മ്യൂസിക് ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
ഒരു അടാര്‍ ലവ് എന്ന ചിത്രത്തിന്റെ ക്യാമറാമാന്‍ സിനു സിദ്ധാര്‍ത്ഥ് ആണ് ഈ ചിത്രത്തിന്റെയും ക്യാമറാമാന്‍. ചിത്രം അന്തരിച്ച നടി ശ്രീദേവിയുടെ കഥയാണ് പറയുന്നത് എന്ന അഭ്യൂഹത്തെതുടര്‍ന്ന് നിര്‍മ്മാതാവ് ബോണി കപൂര്‍ ചിത്രത്തിന്റെ സംവിധായകന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ദേശീയ അവാര്‍ഡ് അടക്കം ലഭിച്ച ഒരു സൂപ്പര്‍ നായികയെയാണ് താന്‍ ശ്രീദേവി ബംഗ്ലാവില്‍ അവതരിപ്പിക്കുന്നതെന്നും ചിത്രം ശ്രീദേവിയെ കുറിച്ചുള്ളതാണോയെന്ന് തീരുമാനിക്കാന്‍ ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് വിട്ടുകൊടുക്കുകയാണെന്നായിരുന്നു പ്രിയ പ്രകാശ് വാര്യര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചത്.
** Note :
കുറിപ്പ്: ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.