സെന്റ്‌മേരീസിലെ കൊലപാതകം

സാഹിത്യ രൂപം

Crime

പ്രയോജന നിരൂപണം

റിലീസ് ചെയ്ത തിയ്യതി

26 Jun 2015
കഥ/ സംഭവവിവരണം
സുധീർ കരമന, ശ്രീജിത്ത്‌ വിജയ്‌, അപർണ നായർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ക്രൈം ത്രില്ലർ ചിത്രമാണ് "സെന്റ്‌മേരീസിലെ കൊലപാതകം". പുതുമുഖ സംവിധായകൻ എച്ച് എൻ ഷിജോയ് ആണ് ചിത്രം ഒരുക്കുന്നത്. പൂജ, മീര, മെറിൻ, ജ്യോത്സ്ന എന്നിവർ സുഹൃത്തുക്കളാണ്. പൂജയും, മീരയും നഗരത്തിലെ സെന്റ്‌ മേരീസ് വർക്കിംഗ് വിമൻസ് ഹോസ്റ്റലിലാണ് താമസം. ജോലിയുടെ തിരക്കിനിടയിൽ മോഹങ്ങളും പ്രതീക്ഷകളും പരസ്പരം പങ്കുവച്ച്‌ കഴിയുന്ന ഇവരുടെ ഇടയിൽ ഉണ്ടാകുന്ന ഒരു പ്രശ്നം എല്ലാം തകിടം മറിക്കുന്നു. ഹോസ്റ്റലിലെ ഒരു പെണ്‍കുട്ടിയെ കാണാതാവുകയും പിന്നീട് അവൾ കൊല്ലപ്പെടുകയും ചെയ്യുന്നു. കൊലപാതകത്തെ തുടർന്ന് കേസന്വേഷിക്കാൻ പോലീസ് ഓഫീസർ സോളമൻ (സുധീര്‍ കരമന) എത്തുന്നതും അതേത്തുടർന്നുണ്ടാകുന്ന സംഭാവികാസങ്ങളുമാണ് ഈ ചിത്രത്തിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നത്.   

 
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam