നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ മാന്‍ഹോള്‍ എന്ന ചിത്രത്തിനുശേഷം വിധു വിന്‍സെന്റ് സംവിധാനം ചെയ്ത ചിത്രമാണ് സ്റ്റാന്‍ഡ് അപ്പ്. നിമിഷ സജയനാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രത്തില്‍ നിമിഷ സജയനെ കൂടാതെ രജിഷ വിജയനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അര്‍ജ്ജുന്‍ അശോകന്‍,പുതുമുഖം വെങ്കിടേഷ്,സീമ, സജിത മഠത്തില്‍,ജോളി ചിറയത്ത്,രാജേഷ് ശര്‍മ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മാന്‍ഹോളിന്റെ തിരക്കഥാകൃത്തായ ഉമേഷ് ഓമനക്കുട്ടന്‍ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥ എഴുതിയത്. കവിയത്രി ബിലു പദ്മിനി നാരായണന്‍ ആദ്യമായി സിനിമക്കായി വരികളെഴുതുന്നു എന്ന പ്രതേകത കൂടി ചിത്രത്തിനുണ്ട്. സിലിക്കന്‍ മീഡിയയുടെ ബാനറില്‍ ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: സ്റ്റാന്‍ഡ് അപ്പ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.