മമ്മൂട്ടിയെ നായകനാക്കി ശ്യാംദത്ത് സംവിധാനം ചെയ്ത ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്‌സ്. മഹേഷിന്റെ പ്രതികാരം കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി ലിജി മോളാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.
വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍, ഹരീഷ് കണാരന്‍, സെല്‍വ മാസ്റ്റര്‍, ജോയ് മാത്യു, ഇന്ദ്രന്‍സ് സുധി കോപ്പ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം. ശ്യാം ദത്തിന്റെ സഹോദരന്‍ സാദത്താണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
** Note :
കുറിപ്പ്: സ്ട്രീറ്റ് ലൈറ്റ്സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.