ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് സുമേഷ് ആന്റ് രമേഷ്. സനൂപ് തൈക്കൂടം ആണ് ചിത്രത്തിന്റെ സംവിധായകന്‍.
സലിംകുമാര്‍, പ്രവീണ, അര്‍ജുന്‍ അശോകൻ, രാജീവ് പിള്ള, ദേവിക കൃഷ്ണ, അഞ്ചു കൃഷ്ണ, കാര്‍ത്തിക വെള്ളത്തേരി, ശൈത്യ സന്തോഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
ജോസഫ് വിജീഷും സനൂപ് തൈക്കൂടവും ചേര്‍ന്ന് രചന നിർവ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രാഹകൻ ആല്‍ബിയാണ്. യാക്‌സണ്‍ ഗ്യാരി പെരേര, നേഹ എസ് നായര്‍ എന്നിവരാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിച്ചത്. ഫരീദ് ഖാന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
** Note :
കുറിപ്പ്: സുമേഷ് ആന്റ് രമേഷ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.