എം സുരേന്ദ്രന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത സംസ്‌കൃത ചിത്രമാണ് സൂര്യകാന്തഃ. വാര്‍ധക്യകാലത്തിലെ ഒറ്റപെടല്‍ സമൂഹമനസ്സാക്ഷിക്കുമുമ്പില്‍ ബോധ്യപെടുത്തുകയാണ് സംവിധായകന്‍ ചിത്രത്തിലൂടെ.രാജേഷ് ഹെബ്ബാര്‍, സിമി ബൈജു, ബാലാജി ശര്‍മ, ഡിക്‌സണ്‍, പ്രകാശ് കുടപ്പനക്കുന്ന്, രാജീവ് കൃഷ്ണ, മന്‍ജീത്, ഗീത നായര്‍, രാജി, ലിജിഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.കഥകളി പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ അവതരിപ്പിക്കുന്നത്.പണ്ഡിറ്റ് രമേശ് നാരായണന്‍ പശ്ചാത്തല സംഗീതവും, ഛായാഗ്രഹണം ദിനേഷ് ബാബുവും നിര്‍വ്വഹിക്കുന്നു.സ്‌പൈയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താനാണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: സൂര്യകാന്തഃ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.