നവാഗതനായ സുനില്‍ പുവേലി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സുവര്‍ണ്ണപുരുഷന്‍. ഒരിടവേളയ്ക്കു ശേഷം ഇന്നസെന്റ് വീണ്ടും നായകനാവുകയാണ് ചിത്രത്തിലൂടെ. ചലച്ചിത്രനടന്‍ മോഹന്‍ലാലിന്റെ ആരാധകനായ തിയറ്റര്‍ ഓപ്പറേറ്റര്‍ റപ്പായി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഇന്നസെന്റ് അവതരിപ്പിക്കുന്നത്. തിയറ്റര്‍ ഉടമ മേരികുഞ്ഞ്, കാന്റീന്‍ നടത്തുന്ന കുമാരന്‍, റപ്പായിയുടെ അസിസ്റ്റന്റ് എന്നിവരും മോഹന്‍ലാലിന്റെ കടുത്ത ആരാധകരാണ്.
വിവഹാം പോലും കഴിക്കാതെ ലാലേട്ടനെക്കുറിച്ചും സിനിമയെക്കുറിച്ചും മാത്രം ആലോച്ച് ജീവിക്കുന്ന റപ്പായിക്ക് തന്റെ തിയറ്ററില്‍ പുലുമുരുകന്‍ റിലീസ് ചെയ്യുന്ന ദിവസം അവിടെ നിന്നും പോകേണ്ടി വരുന്നു. തുടര്‍ന്ന് റപ്പായിയുടെ ജീവിതത്തിലും നാട്ടിലും സംഭവിക്കുന്ന രസകരമായ നിമിഷങ്ങളാണ് ചിത്രം പറയുന്നത്.
ലെനയാണ് ചിത്രത്തില്‍ മേരികുഞ്ഞായി എത്തുന്നത്. കാന്റീന്‍ കുമാരനായി കലിംഗ ശശിയും, അസിസ്റ്റന്റായി ശ്രീജിത് രവിയും അഭിനയിക്കുന്നു. പുവേലി സിനിമാസ് ആന്‍ഡ് ജെ എല്‍ ഫിലിംസിന്റെ ബാനറലില്‍ ലിറ്റി ജോര്‍ജ് , ജിസ് ലാസര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: സുവര്‍ണ്ണപുരുഷന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.