ജോസ് തോമസ് സംവിധാനം ചെയ്യുന്ന ബിജു മേനോന്‍ ചിത്രമാണ് സ്വര്‍ണ്ണ കടുവ. കുശാഗ്രബുദ്ധിയും കൗശലവുമായി ജീവിതം കെട്ടിയുയര്‍ത്താന്‍ ശ്രമിക്കുന്ന ഒരു യുവാവിന്റെ രസകരമായ കഥയാണിത്.
ജോബ് ജി ഫിലിംസിന്റെ ബാനറില്‍ ജോബ് ജിയാണ് ചിത്രം നിര്‍മ്മിക്കുക. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്. ബിജു മേനോനൊപ്പം ഇന്നസെന്റും ചിത്രത്തിലൊരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ഇനിയ, പൂജിത എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ഹരീഷ് കണാരന്‍, കോട്ടയം നസീര്‍, ബൈജു, കലാഭവന്‍ ജിന്റോ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ബാബു ജനാര്‍ദ്ദനനാണ് തിരക്കഥ ഒരുക്കുന്നത്. എം പത്മകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ വാസ്തവം എന്ന ചിത്രത്തിലെ പൃഥ്വിരാജിന്റെ കഥാപാത്രവുമായി ബിജു മേനോന്റെ കഥാപാത്രത്തിന് ബന്ധമുണ്ടെന്ന് തിരക്കഥാകൃത്ത് എം ജനാര്‍ദ്ദനന്‍ പറയുന്നു.
** Note :
കുറിപ്പ്: സ്വര്‍ണ്ണ കടുവ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.