ഷിബു, മുപ്പത്തിരണ്ടാം അദ്ധ്യായം എന്നീ സിനിമകള്‍ക്ക് ശേഷം ഗോകുല്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് താരം തീര്‍ത്ത കൂടാരം. കാര്‍ത്തിക് രാമകൃഷ്ണന്‍ ആണ് ചിത്രത്തിലെ നായകന്‍. ഇമോഷണല്‍ ഡ്രാമയായി ഒരുക്കിയ ചിത്രത്തിനന്റെ തിരക്കഥ സംവിധായകനും അര്‍ജ്ജുന്‍ പ്രഭാകരനും ചേര്‍ന്നാണ് എഴുതിയത്.
നൈനിറ്റാ മരിയ, ശങ്കര്‍ രാമകൃഷ്ണന്‍, വിനീത് വിശ്വം, ജെയിംസ് ഏലിയാസ്, വിജയന്‍ കാരന്തൂര്‍, മാല പാർവതി, അനഘ മരിയ വരഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. നിഖില്‍ സുരേന്ദ്രനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ബി.കെ ഹരിനാരായണമന്‍, മോഹന്‍ രാജന്‍, അരുണ്‍ ആലത്ത് എന്നിവരുടെ വരികള്‍ക്ക് മെജോ ജോസഫ് സംഗീതം നല്‍കിയിരിക്കുന്നു. അഭിരാമി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാന്ത് നായരാണ് ചിത്രം നിർമ്മിച്ചത്.
** Note :
കുറിപ്പ്: താരം തീര്‍ത്ത കൂടാരം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.