ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തിൽ മോഹൻലാൽ, വിനീത്, ഊർമ്മിള മാതോന്ദ്കർ, നിരോഷ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1995-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് തച്ചോളി വർഗ്ഗീസ് ചേകവർ. ഗായകൻ ശ്രീനിവാസിന്റെ ആദ്യ ചിത്രമായിരുന്നു ഇത്. സെവൻ ആർട്സ് ഫിലിംസിന്റെ ബാനറിൽ ജി.പി. വിജയകുമാർ നിർമ്മിച്ച ഈ ചിത്രം സെവൻ ആർട്സ്, ഭാവചിത്ര എന്നിവരാണ് വിതരണം ചെയ്തത്. ഈ ചിത്രത്തിന്റെ കഥ പി. ബാലചന്ദ്രൻ, ടി.കെ. രാജീവ് കുമാർ എന്നിവരുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് പി. ബാലചന്ദ്രൻ ആണ്.ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ശരത് ആണ് ഗാനങ്ങൾ വിപണനം ചെയ്തത് മാഗ്ന സൌണ്ട്.
** Note :
കുറിപ്പ്: തച്ചോളി വർഗ്ഗീസ് ചേകവർ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.