>

  അഭിനയ സാമ്രാട്ടുകള്‍ ഒരുമിച്ച് ; തിലകനും മോഹന്‍ലാലും അഭിനയിച്ച സൂപ്പര്‍ഹിറ്റുകള്‍

  മോഹന്‍ലാലും തിലകനും ചേര്‍ന്ന് അഭിനയിച്ച മിക്ക ചിത്രങ്ങളും മലയാളത്തിലെ സൂപ്പര്‍ഹിറ്റുകളാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രി അത്രത്തോളമായിരുന്നു. നിരവധി ചിത്രങ്ങളില്‍ ഇരുവരും അച്ഛനും മകനുമായി അഭിനയിച്ചിട്ടുണ്ട് . അതിലൊന്നും തിലകനെയും ലാലിനെയും വെല്ലാന്‍ വേറൊരു അച്ഛന്‍- മകന്‍ കോംബോ ഉണ്ടായിട്ടില്ലെന്നു പറയേണ്ടി വരും!!
  സിബി മലയിലിന്റെ സംവിധാനത്തിൽ മോഹൻലാൽ, തിലകൻ, സുരഭി, എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ചെങ്കോല്‍. ചിത്രത്തില്‍ മോഹന്‍ലാലിന്റെ അച്ഛനായിട്ടായിരുന്നു തിലകന്‍ അഭിനയിച്ചത്. 1989ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം കിരീടത്തിന്റെ രണ്ടാംഭാഗം കൂടിയായ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിര്‍വ്വഹിച്ചത് ലോഹിതദാസ് ആണ്.
  ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തിൽ മോഹൻലാൽ, തിലകൻ, ശോഭന, വിന്ദുജ മേനോൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രമായിരുന്നു പവിത്രം. ചിത്രത്തില്‍ മോഹന്‍ലാലിന്റെ അച്ഛനായിട്ടായിരുന്നു തിലകന്‍ അഭിനയിച്ചത്. ചിത്രത്തിലൂടെ 1994ലെ മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് മോഹന്‍ലാലിന് ലഭിച്ചിരുന്നു. എന്നാല്‍ ബോക്‌സോഫീസില്‍ ശരാശരിക്ക് മേലെയുള്ള വിജയം മാത്രമാണ് ചിത്രത്തിന് ലഭിച്ചത്.  
  മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ മുന്‍പന്തിയില്‍ തന്നെയുണ്ടാവും കിരീടം. സേതുമാധവനായി മോഹന്‍ലാലും കോണ്‍സ്റ്റബ്യള്‍ അച്യുതന്‍നായരായി തിലകനും മത്സരിച്ചഭിനയിച്ച ചിത്രം ഇരുവരുടെയും മികച്ച കഥാപാത്രങ്ങളിലൊന്നു കൂടിയാണ്. സിബി മലയില്‍ സംവിധാനം ചെയ്ത ഈ ചിത്രം 250 ദിവസത്തിലധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 

  Related Lists

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X