X
മലയാളം » സിനിമകള്‍ » സ്ഫടികം
സ്ഫടികം

സ്ഫടികം

Action | Drama | 30 Mar 1995 |
Malayalam

2.6 /5 Users

5 /5 Filmibeat

സ്ഫടികം കഥ

മോഹന്‍ലാല്‍, തിലകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഭദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് സ്ഫടികം. ഉര്‍വശി, കെപിഎസി ലളിത, സില്‍ക് സ്മിത, നെടുമുടി വേണു, ചിപ്പി, സ്ഫടികം ജോര്‍ജ്, രാജന്‍ പി ദേവ്,അശോകന്‍, ബഹദൂര്‍ തുടങ്ങി മലയാളത്തിലെ വന്‍താരനിര അണിനിരന്ന ചിത്രം ഏതാണ്ട് 200 ദിവസത്തോളം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രത്തിന്റെ വിജയത്തിനു പിന്നാലെയാണ് നടന്‍ ജോര്‍ജ്ജ് സ്ഫടികം ജോര്‍ജ്ജ് എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. സ്‌ക്കൂള്‍ ഹെഡ്മാസ്റ്ററും കണക്ക് അധ്യാപകനുമായ ചാക്കോ മാഷിന്റെ മകനാണ് തോമസ് ചാക്കോ(ആടുതോമ). നന്നായി പരീക്ഷ എഴുതിയിട്ടും നന്നായി പഠിക്കുന്നതിനായി തോമസ് ചാക്കോയെ പിതാവ് ഒരു വര്‍ഷം തോല്‍പ്പിക്കുകയും ഇതിനെ തുടര്‍ന്ന് വിഷമം സഹിക്കാന്‍ പറ്റാതെ തോമസ് ചാക്കോ നാട് വിടുന്നു. പിന്നീട് 4 വര്‍ഷങ്ങള്‍ക്ക് ശേഷം തോമസ് ചാക്കോ ആട് തോമയായി തിരിച്ചു വരുന്നിടത്തു നിന്നാണ് സ്ഫടികത്തിന്റെ യഥാര്‍ത്ഥ കഥ ആരംഭിക്കുന്നത്‌. തുടര്‍ന്ന് ആട് തോമയും ചാക്കോ മാഷും തമ്മിലുള്ള വാശിയും വാക്കു തര്‍ക്കങ്ങളും ഒടുവില്‍ ഇരുവരും ഒന്നിക്കുന്നതും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്‌ 1995ല്‍ പുറത്തിറങ്ങിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയായിരുന്നു. 2007ല്‍ സി.സുന്ദര്‍ ചിത്രം വീരാപ്പു എന്ന പേരില്‍ തമിഴില്‍ പുനര്‍മ്മിച്ചിരുന്നു. ബോക്‌സോഫീസില്‍ നിന്നും എട്ട് കോടിയലധികം ചിത്രം കളക്ഷന്‍ നേടിയിരുന്നു. 2023ല്‍ ചിത്രം റീ മാസ്റ്റര്‍ ചെയ്ത് റീ റിലീസ് ചെയ്തിരുന്നു. ഭദ്രനും സുഹൃത്തുക്കളും ചേര്‍ന്ന് ജ്യോമെട്രിക്‌സ് എന്ന പുതിയ കമ്പനി വഴിയായിരുന്നു ചിത്രത്തിന്റെ റീ റിലീസ്. ഏതാണ്ട് 2 കോടിയോളം മുതല്‍മുടക്കിയാണ് ചിത്രത്തിന്റെ റീ റിലീസ് നടത്തിയത്. കേരളത്തില്‍ 150ല്‍ പരം തിയേറ്ററുകളിലും ലോകമെമ്പാടും 500ല്‍ പരം തിയേറ്ററുകളിലുമായാണ് ചിത്രം റിലീസിനെത്തിയത്. ചെന്നൈയിലുള്ള ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് ചിത്രത്തിന്റെ റീമാസ്റ്ററിംഗ് നടത്തിയത്.
Read More

സ്ഫടികം അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

സ്ഫടികം ക്രൂ വിവരങ്ങൾ

സംവിധായകന്‍ ഭദ്രൻ
സംഗതി രാജേന്ദ്ര ബാബു
ഛായാഗ്രഹണം ജെ. വില്യംസ്, എസ്.കുമാര്‍
സംപാദക എം എസ് മണി
സംഗീതം എസ് പി വെങ്കിടേഷ്
നിര്‍മ്മാതാവ്‌ ആർ മോഹൻ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

സ്ഫടികം ട്രെയിലർ

Video Thumbnail

സ്ഫടികം പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • Actually Im very much eager to watch this movie can I get a link to download this movie plz

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.6 /5 Your Rating

സ്ഫടികം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+