X
തിലകൻ

തിലകൻ

15 Jun, 1935 |

Actor

ജീവചരിത്രം

മലയാള ചലച്ചിത്രരം‌ഗത്തെ ഒരു പ്രമുഖ അഭിനേതാവായിരുന്നു തിലകൻ.പി എസ് കേശവൻ പി എസ് ദേവയാനി ദമ്പതികളുടെ മകനായി 1935 ജൂലൈ 15-ന് പത്തനംതിട്ട ജില്ലയിലെ അയിരൂരിൽ ജനിച്ചു.മുണ്ടക്കയം സി എം എസ് സ്‌കൂൾ, കോട്ടയം എം ഡി സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. സ്‌കൂൾ നാടകങ്ങളിലൂടെ കലാപ്രവർത്തനം ആരംഭിച്ചു. 18-ഓളം പ്രൊഫഷണൽ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു അദ്ദേഹം. 10,000 ത്തോളം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു.43 നാടകങ്ങൾ സംവിധാനം ചെയ്തു.1973-ലാണ് തിലകൻ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്.1956-ൽ പഠനം ഉപേക്ഷിച്ച്  പൂർണ്ണമായും നാടകനടൻ ആയി.ഇക്കാലത്ത് സുഹൃത്തുക്കളോടൊപ്പം അദ്ദേഹം മുണ്ടക്കയം നാടകസമിതി എന്ന പേരിൽ ഒരു നാടകസമിതി നടത്തിയിരുന്നു. മുണ്ടക്കയം കലാസമിതിയുടെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഭാഗമായി മിക്ക രാഷ്ട്രീയയോഗങ്ങളിലും മുണ്ടക്കയം തിലകന്റെ വിപ്ലവഗാനാലാപനം പതിവായിരുന്നു. അവ നോട്ടീസിൽ പ്രത്യേകം അച്ചടിക്കുകയും ചെയ്യും.മറ്റൊരു അഭിനയപ്രതിഭയായിരുന്ന പി.ജെ.ആന്റണിയുടെ ഞങ്ങളുടെ മണ്ണാണ് എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് തിലകൻ നാടകസംവിധായനത്തിലേക്ക് കടക്കുന്നത്.  1966 വരെ കെ.പി.എ.സി. യിലും തുടർന്ന് കാളിദാസ കലാകേന്ദ്ര, ചങ്ങനാശ്ശേരി ഗീത എന്നീ സമിതികളിലും പി.ജെ. ആന്റണിയുടെ സമിതിയിലും പ്രവർത്തിച്ചു.1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 1981-ൽ കോലങ്ങൾ എന്ന ചിത്രത്തിൽ മുഴുക്കുടിയനായ കള്ളുവർക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പ്രധാനവേഷങ്ങളിലേക്കു കടന്നു.യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം, ഉസ്താദ് ഹോട്ടൽ, ഇന്ത്യൻ റുപ്പീ[2] എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്.  ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം "സീൻ ഒന്ന് - നമ്മുടെ വീട്". ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും  അഭിനയിച്ചിട്ടുണ്ട്.മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുമായി അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായി പ്രകടിപ്പിച്ചു.ഇതേത്തുടർന്നു 2010-ൽ അദ്ദേഹത്തെ അമ്മയിൽ നിന്നു പുറത്താക്കി.  സുകുമാർ അഴീക്കോട് തുടങ്ങി പ്രമുഖർ തിലകനെ പിന്തുണച്ച് രംഗത്തു വന്നിരുന്നു. തിലകന്റെ മകനായ ഷമ്മി തിലകൻ ചലച്ചിത്ര സീരിയൽ നടനും ഡബ്ബിങ് കലാകാരനും ആണ്. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തിലകൻ 2012 സെപ്റ്റംബർ 24-ന് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 77 വയസായിരുന്നു അദ്ദേഹത്തിന്.    


തിലകൻ സിനിമകള്‍

തിലകൻ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് തിലകൻ
തൊഴില്‍
ജനിച്ച ദിവസം 15 Jun 1935
പ്രായം 91
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

തിലകൻ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About തിലകൻ

What is തിലകൻ's age?

The age of തിലകൻ in the 2026 was 91.

What is the തിലകൻ date of birth?

The DOB for തിലകൻ was 15 Jun 1935.

What is തിലകൻ's latest movie?

The most recent movies for തിലകൻ is അന്നും ഇന്നും എന്നും.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

ജെറി അമൽദേവ്

ജെറി അമൽദേവ്

ഏപ്രില്‍ 15
മായ കൃഷ്ണന്‍

മായ കൃഷ്ണന്‍

ഏപ്രില്‍ 15
മഞ്ജരി

മഞ്ജരി

ഏപ്രില്‍ 17
കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+