സാം തോമസിന്റെ തിരക്കഥയില്‍ ഹാഫിസ് ഇസ്മയില്‍ സംവിധാനം ചെയ്ത ചിത്രമാണ് താക്കോല്‍ പഴുത്. ശശികുമാര്‍ സുബ്രമണി, സന്തോഷ് കീഴാറ്റൂര്‍,ജയലക്ഷ്മി,കണ്ണന്‍ സാഗര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ബാലു മഹേന്ദ്രയുടെ പ്രധാന സംവിധാന സഹായിയും അദ്ധേഹത്തിന്റെ അവസാന ചിത്രമായതലമുറകള്‍ എന്ന ചിത്രത്തില്‍ നായകനായും പ്രവര്‍ത്തിച്ച ശശികുമാര്‍ സുബ്രമണി ആദ്യമായി മലയാളത്തില്‍ നായകനായി വേഷമിട്ട ചിത്രമാണിത്.
താക്കോല്‍ എന്നായിരുന്നു ചിത്രത്തിന് ആദ്യം നല്‍കിയ പേര്. ഫാദര്‍ ഷാജി തുമ്പേച്ചിറയിലിന്റെ വരികള്‍ക്ക് ഗയേസ് ജോണ്‍സണ്‍ ആണ് സംഗീതം നല്‍കിയിരിക്കുന്നത്. ആനന്ദം പിക്‌ചേഴ്‌സ്,ഡി ഡി മൂവീസ്, 8 ഫിലിം ഗോഡ്ഓണ്‍ മൂവി മേക്കേഴ്‌സ് എന്നിവയുടെ ബാനറില്‍ ആനന്ദ് മാത്യു, എല്‍.എന്‍ ജി ഹരിദോസ്,ഹാഫിസ് ഇസ്മയില്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: താക്കോല്‍ പഴുത് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.