സുജന്‍ ആരോമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി. അര്‍ജ്ജുന്‍ നായര്‍,ഭഗത് മാനുവല്‍,ദേവിക നായര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ദീപക് നിലമ്പൂര്‍ ആണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍.
സിനോജ് വര്‍ഗീസ്,ബൈജു,ജാഫര്‍ ഇടുക്കി,കലാഭവന്‍ നവാസ്,വിനോദ് കെടാമംഗലം,സജിമോന്‍ പാറയില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.ര ഞ്ജിത്ത് മോഹന്‍,ബിനു നാരായണന്‍ എന്നിവരാണ് ചിത്രത്തിന്റെ അസോസിയേറ്റ് സംവിധായകര്‍. വിനു ശ്രീധരാണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് സംവിധായകന്‍. ആപ്പിള്‍ സിനിമാസിന്റെ ബാനറില്‍ നവാസ് എസ്, സജി നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.