കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ മാത്യു തോമസും വീനിത് ശ്രീനിവാസനും മുഖ്യ വേഷങ്ങളില്‍ എത്തിയ ചിത്രമാണ് തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍. ഗിരീഷ് എ ഡിയാണ് ചിത്രത്തിന്റെ സംവിധായകന്‍. അള്ള് രാമേന്ദ്രന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ഗിരീഷ്.
മൂന്നു സങ്കടങ്ങളുള്ള ജെയ്‌സണ്‍ എന്ന വിദ്യാര്‍ത്ഥിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. സ്‌ക്കൂള്‍ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. രവി പത്മനാഭന്‍ എന്ന അധ്യാപകനായിട്ടാണ് വിനീത് ശ്രീനിവാസന്‍ ചിത്രത്തിലെത്തുന്നത്.
ജോമോന്‍ ടി ജോണ്‍,ഷമീര്‍ മുഹമ്മദ്,ഷെബിന്‍ ബക്കര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ഡിനോയ് പൗലോസും സംവിധായകനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ എഴുതിയത്.
** Note :
കുറിപ്പ്: തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.