ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാറില്‍ ദിലീപ് നിര്‍മ്മിച്ച് അനൂപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് തട്ടാശ്ശേരി കൂട്ടം. അര്‍ജ്ജുന്‍ അശോകനാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗണപതി,അനീഷ്,അല്ലു അപ്പു,സിദ്ധിഖ്,വിജയരാഘവന്‍,കോട്ടയം പ്രദീപ്,പ്രിയംവദ,ശ്രീലക്ഷ്മി,ഷൈനി സാറ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സന്തോഷ് ഏച്ചിക്കാനത്തിന്റെതാണ് തിരക്കഥ. രാജീവ് നായര്‍,സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത് ചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിക്കുന്ന ഒന്‍പതാമത്തെ ചിത്രമാണിത്.
തിയേറ്റര്‍ റിലീസ് - 2022 നവംബര്‍ 11
ഒടിടി റിലീസ് - 2023 ജനുവരി 13 - സീ5
** Note :
കുറിപ്പ്: തട്ടാശ്ശേരി കൂട്ടം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.