ദി ചെയ്സ് കഥ
മേജർ രവിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ചിത്രമാണ് 'ദി ചെയ്സ്'. പുത്തന്‍ തലമുറയ്ക്ക് ഒഴിച്ചുകൂടാനാവാത്ത മൊബൈല്‍ ഫോണ്‍ സൃഷ്ടിയ്ക്കുന്ന പ്രശ്‌നങ്ങളാണ് സിനിമയുടെ കാതല്‍. മൊബൈല്‍ ഫോണില്‍ വരുന്ന ഒരു മിസ്ഡ് കോളില്‍നിന്നു തുടങ്ങുന്ന ബന്ധം കോഫി ഷോപ്പിലൂടെ ഒടുവില്‍ തട്ടിക്കൊണ്ടു പോകലിലേക്ക് വഴിമാറുന്നതും മോഹന്‍ലാലിന്റെ നായകകഥാപാത്രം കേസ് അന്വേഷിയ്ക്കാന്‍ എത്തുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. മുംബൈ, കൊച്ചി, മൂന്നാര്‍, നാഗര്‍കോവില്‍ എന്നിവിടങ്ങളാണ് ലൊക്കേഷന്‍. മേജര്‍ രവിയുടെ മുന്‍കാല സിനിമകളില്‍നിന്നു വ്യത്യസ്തമായി നായികമാര്‍ക്കു പ്രസക്തിയുള്ള സിനിമ കൂടിയായിരിക്കും ദ ചേസ്.
മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ കീര്‍ത്തിചക്ര എന്ന സിനിമയിലൂടെയാണ് മേജര്‍ രവിയുടെ പട്ടാള ചിത്രങ്ങള്‍ തുടങ്ങുന്നത്. ചിത്രം വന്‍ വിജയമായിരുന്നു. പുതുമയുള്ള അനുഭവമായിരുന്നു കീര്‍ത്തിചക്ര പ്രേക്ഷകര്‍ക്ക് നല്‍കിയത്.മേജര്‍ രവി സംവിധാനം ചെയ്ത ഏഴും ചിത്രങ്ങളില്‍ ആറും പട്ടാള ചിത്രങ്ങളായിരുന്നു. അതില്‍ നാലിലും മോഹന്‍ലാലായിരുന്നു നായകന്‍. കുരുക്ഷേത്ര എന്ന ചിത്രം ആദ്യ ചിത്രത്തോളം എത്തിയില്ലെങ്കിലും മോശമാക്കിയില്ല. എന്നാല്‍ പിന്നീടങ്ങോട്ട് മേജര്‍ രവി സംവിധാനം എല്ലാ ചിത്രങ്ങളും പരാജയങ്ങളായിരുന്നു.
** Note : Hello! Would you like to share the storyline of the movie ദി ചെയ്സ് or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications