>

  പ്രേക്ഷക ഹൃദയം കവര്‍ന്ന ശോഭനയുടെ കഥാപാത്രങ്ങളിലൂടെ

  എത്ര കണ്ടാലും മലയാളികള്‍ക്ക് മടുക്കാത്ത സിനിമയാണ് മണിചിത്രത്താഴ്. സിനിമ ഇറങ്ങി 26 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ശോഭന അവതരിപ്പിച്ച കഥാപാത്രത്തിനു പകരം മറ്റൊരാളെ നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല. ഗംഗയെ മാത്രമല്ല ശോഭന അവതരിപ്പിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളുടെ കാര്യവും അങ്ങനെതന്നെയാണ്. അത്തരത്തില്‍ ശോഭന അഭിനയിച്ച് പ്രേക്ഷകര്‍ക്കിഷ്ടപ്പെട്ട 10 കഥാപാത്രങ്ങളിതാ

  1. തേന്മാവിന്‍ കൊമ്പത്ത്‌

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Comedy ,Romance

  റിലീസ് ചെയ്ത തിയ്യതി

  13 May 1994

  ശോഭനയുടെ കരിയറിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് തേന്മാവിന്‍ കൊമ്പത്തിലെ കാര്‍ത്തുമ്പി എന്ന കഥാപാത്രം.ശ്രീഹള്ളി എന്ന ഗ്രാമത്തിന്റെ കഥ പറഞ്ഞ ചിത്രം വാണിജ്യപരമായും മികച്ച വിജയമാണ് നേടിയത്.കെ. വി. ആനന്ദിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ഈ ചിത്രം നേടിക്കൊടുത്തു.    

  2. മണിച്ചിത്രത്താഴ്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Horror

  റിലീസ് ചെയ്ത തിയ്യതി

  23 Dec 1993

  1993-ൽ ഫാസിൽ സംവിധാനം ചെയ്ത പ്രശസ്ത മലയാളചലചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ മോഹൻലാൽ, ശോഭന, സുരേഷ്‌ ഗോപി എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗംഗ എന്ന കേന്ദ്രകഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയ പുരസ്കാരവും ഈ ചിത്രത്തിലൂടെ ലഭിക്കുകയുണ്ടായി. റിലീസ് ചെയ്ത് 10 വർഷങ്ങൾക്കു ശേഷം ഇന്ത്യയിലെ വിവിധ ഭാഷകളിൽ ഈ ചിത്രം പുനർനിർമ്മിച്ചിട്ടുണ്ട്.

  3. പവിത്രം

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  04 Feb 1994

  ടി കെ രാജീവ് കുമാറിന്റെ സംവിധാനത്തിൽ മോഹൻലാൽ, തിലകൻ, ശോഭന, വിന്ദുജ മേനോൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1994-ൽ പ്രദർശനത്തിനിറങ്ങിയ  മലയാളചലച്ചിത്രമാണ് പവിത്രം.ചിത്രത്തില്‍ മീര എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിച്ചത്.  
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X