ഭരതന്‍ ഞാറയ്ക്കല്‍,ശ്രീകുമാര്‍ മാരാത്ത് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദി ക്രാബ്.ജസ്റ്റിന്‍ ചാക്കോ കോയിക്കര,ദേവസൂര്യ,നവീന്‍ അറയ്ക്കല്‍,കുമരകം രഘുനാഥ്,മജീദ് കൊല്ലിയില്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ആന്റണി ദേവസിയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചത്.വൈക്കം വിജയലക്ഷ്മി,മഞ്ജരി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ക്യാന്‍സര്‍ ബോധവല്‍ക്കരണം ലക്ഷ്യമിട്ടാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.ഷിനോസ് ഷംസുദ്ദീന്‍ എഡിറ്റിങ്ങും,പ്രമോദ് മൊണാലിസ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.കോയിക്കര സിനി ഹൗസിന്റെ ബാനറില്‍ ജസ്റ്റിന്‍ ചാക്കോയാണ് ചിത്രം നിര്‍മിച്ചത്.
** Note :
കുറിപ്പ്: ദി ക്രാബ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.