ദിലീപും കലാഭവന്‍ മണിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ദി ഫിലിം സ്റ്റാര്‍. ഒരു സൂപ്പര്‍താരവും നവാഗത തിരക്കഥാക്കൃത്തും തമ്മിലുള്ള കൂടിക്കാഴ്ചയും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് പ്രമേയമാക്കുന്നത്. വലിച്ചെറിയപ്പെട്ട ഒരു സമൂഹത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സഞ്ജീവ് രാജ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.മലയാളിയും തമിഴിലെ സൂപ്പര്‍ താരവുമായ സൂര്യകിരണായി കലാഭവന്‍ മണിയെത്തുമ്പോള്‍ യുവതിരക്കഥാകൃത്തായ നന്ദഗോപനെ അവതരിപ്പിയ്ക്കുന്നത് ദിലീപാണ്. രംഭയും മുക്തയുമാണ് ചിത്രത്തിലെ നായികമാര്‍. ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍, സുരാജ് വെഞ്ഞാറമൂട്, ദേവന്‍, തലൈവാസല്‍ വിജയ്, സലീം കുമാര്‍, അശോകന്‍, ബാബു നമ്പൂതിരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. വൈഡ് സ്‌ക്രീനിന്റെ ബാനറില്‍ അപ്പു ജോണ്‍സ് യുഎസ്എയും സഞ്ജീവ് രും ചേര്‍ന്ന് നിര്‍മ്മിയ്ക്കുന്ന ചിത്രം തൊടുപുഴ, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്.
** Note :
കുറിപ്പ്: ദി ഫിലിംസ്റ്റാര്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.