സക്കീര്‍ മഠത്തിലിന്റെ തിരക്കഥയില്‍ ഗിരീഷ് പണിക്കര്‍ മട്ടട സംവിധാനം ചെയ്ത ചിത്രമാണ് ഗാംബിനോസ്.വിഷ്ണു വിനയ്,രാധിക ശരത്കുമാര്‍,സമ്പത്ത് രാജ്,സിജോയ് വര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.മലബാറിലെ ക്രൈം ഫാമിലിയുടെ പശ്ചാത്തലത്തില്‍ കുടുംബന്ധങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.
നാല് ആണ്‍മക്കള്‍ അടങ്ങിയ കുടുംബത്തിലേക്ക് മുസ്തഫ എന്ന ചെറുപ്പക്കാരന്‍ എത്തുന്നതോടെ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്.ജാക്‌സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.എല്‍ബന്‍ കൃഷ്ണ ഛായാഗ്രഹണവും,ഷജില്‍ ഒബ്‌സ്‌ക്യൂറ നിശ്ചലഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.അനില്‍ ചാലക്കുടി, ദാസൂട്ടി പുതിയറ എന്നിവരാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ മാനേജര്‍.വസ്ത്രാലങ്കാരം ജോമോനും ചമയം റഷീദ് അഹമ്മദും നിര്‍വ്വഹിക്കുന്നു.കങ്കാരു ബ്രോഡ്കാസ്റ്റിങ്ങ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ദി ഗാംബിനോസ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.