അബ്രഹാമിന്റെ സന്തതികളിലൂടെ ശ്രദ്ധേയനായ അന്‍സണ്‍ പോള്‍ നായകനായി എത്തിയചിത്രമാണ് ദി ഗാംബ്ലര്‍.മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ എന്ന വിശേഷണത്തോടെ എത്തിയ ചിത്രം ടോം ഇമ്മട്ടിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.സംവിധാനത്തിനു പുറമെ സിനിമയുടെ തിരക്കഥയും ടോം ഇമ്മട്ടി തന്നെയാണ്.ഗോപി സുന്ദര്‍ സംഗീതവും പ്രകാശ് വേലായുധന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.
ഡയാന ഹമീദാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്.ഇന്നസെന്റ്, സലിം കുമാര്‍,സിജോയ് വര്‍ഗീസ്.രൂപേഷ് പീതാംബരന്‍,ജയരാജ് വാര്യര്‍,അരിസ്റ്റോ സുരേഷ്,ജോസഫ് അന്നംകുട്ടി ജോസ്,വിഷ്ണു ഗോവിന്ദ്,വിജയകുമാര്‍,വിനോദ് നാരായണന്‍,ശ്രീലക്ഷ്മി,മാലതി ടീച്ചര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
** Note :
കുറിപ്പ്: ദി ഗാംബ്ലര്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.