തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ദ അയേണ്‍ ലേഡി.തമിഴിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ എആര്‍ മുരുകദോസിന്റെ അസോസിയേറ്റ് പ്രിയദര്‍ശിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.എംഎര്‍ മുരുഗദോസ് ആണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്.തമിഴ്, തെലുങ്ക്,കന്നഡ,ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം പുറത്തിറക്കുന്നത്.നിത്യ മേനോന്‍ ആണ് ചിത്രത്തില്‍ ജയലളിതയായി എത്തുന്നത്.സംഭവബഹുലമായ ജയലളിതയുടെ ജീവിതമാണ് അണിയറപ്രവര്‍ത്തകര്‍ വെള്ളിത്തിരയില്‍ എത്തിക്കുന്നത്.അമേരിക്കന്‍ സെനറ്റംഗവും ഡമോക്രാറ്റിക് പാര്‍ട്ടി അംഗവുമായ ഹിലരി ക്ലിന്റണ്‍ ജയലളിതയെക്കുറിച്ച് പറഞ്ഞ വാക്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് തയ്യാറാക്കിയത്.
** Note :
കുറിപ്പ്: ദി അയൺ ലേഡി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.