ഷാജി കൈലാസിന്റെ സംവിധാനത്തിൽ 1994-ൽ സുരേഷ് ഗോപി നായകനായി പുറത്തിറങ്ങിയ കമ്മീഷണർ, 1995-ൽ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ദി കിംഗ്, എന്നീ ചലച്ചിത്രങ്ങളിലെ നായക കഥാപാത്രങ്ങളെ മുൻനിർത്തി ഷാജി കൈലാസ് തന്നെ സംവിധാനം ചെയ്ത് 2012 മാർച്ച് 23-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ദി കിംഗ് ആന്റ് ദി കമ്മീഷണർ. മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംവൃത സുനിൽ, ജനാർദ്ദനൻ, ജഗതി ശ്രീകുമാർ, വിജയരാഘവൻ എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ രണ്ടു ചിത്രങ്ങൾക്കും തിരക്കഥ രചിച്ച രഞ്ജി പണിക്കർ തന്നെയാണ് പുതിയ ചിത്രത്തിൻറെ കഥയും, തിരക്കഥയും, സംഭാഷണവും തയ്യാറാക്കിയത്. പ്ലേഹൗസാണ് ചിത്രം വിതരണത്തിനെത്തിച്ചത്.
** Note :
കുറിപ്പ്: ദി കിംഗ് ആന്റ് ദി കമ്മീഷണർ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.