വ്യാസന്‍ എടവനക്കാടിന്റെ തിരക്കഥയില്‍ ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ചിത്രമാണ് ദി മെട്രോ.ശരത്കുമാര്‍, ഭാവന, നിവിന്‍ പോളി, സുരാജ് വെഞ്ഞാറമൂട്, ജഗതി ശ്രീകുമാര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ശരത് കുമാര്‍ ആദ്യമായി മലയാളത്തില്‍ നായകനായ ചിത്രം കൂടിയാണിത്.കൊച്ചിയില്‍ മൂന്നിടത്തായി ഒരേ സമയം നടക്കുന്ന സംഭവങ്ങളെ ആധാരമാക്കിയാണ് ചിത്രം കഥ പറയുന്നത്.രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടന്‍ ദിലീപ് ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ദി മെട്രോ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.