ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി നായകനാവുന്ന ചിത്രമാണ് ദി സൗണ്ട് സ്‌റ്റോറി.റസൂല്‍ പൂക്കുട്ടിയുടെ ആശയത്തില്‍ നിന്ന് പ്രസാദ് പ്രഭാകറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.തൃശ്ശൂര്‍ പുരത്തിന്റെ ശബ്ദങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന സൗണ്ട് എഞ്ചിനീയറുടെ വേഷത്തിലാണ് റസൂല്‍ പൂക്കുട്ടി ചിത്രത്തിലെത്തുന്നത്.കഴിഞ്ഞ വര്‍ഷത്തെ തൃശ്ശൂര്‍ പൂരം തത്സമയം റെക്കോര്‍ഡ് ചെയ്താണ് സിനിമ ഒരുക്കിയിരിക്കുന്നത്.
അന്ധനായ ഒരാളുടെ തൃശ്ശൂര്‍പൂര അനുഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.രാജീവ് പനക്കല്‍ നിര്‍മിക്കുന്ന ചിത്രം മലയാളമടക്കം അഞ്ചു ഭാഷകളിലായാണ് എത്തുന്നത്.ദ സൗണ്ട് സ്‌റ്റോറി എന്ന പേരിലാണ് മലയാളത്തിലും, ഇംഗ്ലീഷിലും, ഹിന്ദിയിലും ചിത്രം പുറത്തിറങ്ങും.ഒരു കഥ സൊല്ലട്ടുമാ എന്ന പേരിട്ട തമിഴ് പതിപ്പിന്റെ ഓഡിയോ പ്രകാശനം എ ആര്‍ റഹ്മാനാണ് നിര്‍വ്വഹിച്ചത്.ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ ഓഡിയോ പ്രകാശനം നടന്‍ മമ്മൂട്ടിയാണ് നിര്‍വ്വഹിച്ചത്.കാഴ്ചയില്ലാത്തവര്‍ക്ക് തൃശ്ശൂര്‍ പൂരം കാണുന്നത് പോലെ ആസ്വദിക്കാന്‍ പറ്റുന്ന തരത്തിലുള്ള ശബ്ദ വിസ്മയമായിരിക്കും ചിത്രം.
** Note :
കുറിപ്പ്: ദി സൗണ്ട് സ്‌റ്റോറി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.