അമല പോളിനെ നായികയാക്കി വിവേക് സംവിധാനം ചെയ്ത ചിത്രമാണ് ദി ടീച്ചര്‍. പി.വി ഷാജികുമാര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ഹക്കീം ഷാ, പ്രശാന്ത് മുരളി, ചെമ്പന്‍ വിനോദ് ജോസ്, മഞ്ജു പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
അനു മൂത്തേടത്താണ് സസ്‌പെന്‍സ് ത്രില്ലറായി ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. യുഗഭാരതി, വിനായക് ശശികുമാര്‍, അന്‍വര്‍ അലി എന്നിവരുടെ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റാണ് സംഗീതം നല്‍കിയിരിക്കുന്നത്.
നട്ട്മഗ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ അഭിഷേക് റാമിസെട്ടി,ജി പൃഥ്വിരാജ് ,വരുൺ ത്രിപുനേനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സെഞ്ച്വറി ഫിലിംസാണ് ചിത്രം വിതരണം ചെയ്തത്.
** Note :
കുറിപ്പ്: ദി ടീച്ചർ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.