ബോളിവുഡ് ചിത്രം കാര്‍വാന് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ചിത്രമാണ് സോയാ ഫാക്ടര്‍.ചിത്രത്തില്‍ വിരാട് കോഹ്ലിയായിട്ടാണ് ദുല്‍ഖറെത്തുന്നത് എന്ന തരത്തില്‍ വാര്‍ത്തകള്‍വന്നിരുന്നു.എന്നാല്‍ അത്തരം വാര്‍ത്തകള്‍ താരം തന്നെ തള്ളിയിരുന്നു.സോനം കപൂര്‍ ആണ് ചിത്രത്തിലെ നായിക.വിവാഹ ശേഷം സോനം അഭിനയിക്കുന്ന പ്രധാനപ്പെട്ടൊരു ചിത്രം കൂടിയാണ് സോയാ ഫാക്ടര്‍. വ്യത്യസ്ഥമാര്‍ന്നൊരു പ്രമേയം പറയുന്ന ചിത്രമായതിനാലാണ് ഇരുതാരങ്ങളെയും സോയാ ഫാക്ടറിലേക്ക് എത്തിച്ചിരുന്നത്.അഭിഷേക് വര്‍മയാണ് ചിത്രത്തിന്റെ സംവിധായകന്‍.അനുജ ചൌഹാന്റെ ദ സോയാ ഫാട്കര്‍ എന്ന നോവലിനെ ആസ്പദമാക്കിയാമ് സിനിമ ഒരുക്കുന്നത്.സോയാ സോളങ്കി എന്ന പെണ്‍കുട്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗ്യമായി മാറുന്നതാണ് ചിത്രത്തിന്റെ ഉള്ളടക്കം.1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കാലത്താണ് സോയ ജനിക്കുന്നത്.ആ പെണ്കുട്ടിയുടെ തുടര്‍ന്നുള്ള ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്.
** Note :
കുറിപ്പ്: സോയാ ഫാക്ടര്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.