നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത ചിത്രമാണ് തീരം. നടന്‍ രതീഷിന്റെ ഇളയ മകന്‍ പ്രണവ് രതീഷാണ് ചിത്രത്തിലെ നായകന്‍. പുതുമുഖം മരിയ ജോണ്‍ ആണ് ചിത്രത്തലെ നായിക. ആലപ്പുഴ നഗരത്തിന്റെ രാത്രി ജീവിതമാണ് ചിത്രം പറയുന്നത്. ആലപ്പുഴ പട്ടണത്തില്‍ ഓട്ടോറിക്ഷ സര്‍വീസ് നടത്തുന്ന അലിയായാണ് പ്രണവ് അഭിനയിക്കുന്നത്. സുഹ്‌റ എന്ന കഥാപാത്രത്തെ മരിയയും അവതരിപ്പിക്കുന്നു. ശക്തമായ പ്രണയത്തെയാണ് ചിത്രം അവതരിപ്പിക്കുന്നത്. അജ്മല്‍ അമീറിന്റ സഹോദരന്‍ അഷ്‌കര്‍, ടിനി ടോം, സുധി കോപ്പ, കൃഷ്ണ പ്രഭ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.
പ്രിന്‍ഷപ്പിന്റേതാണ് തിരക്കഥ. ബികെ ഹരിനാരായണന്‍, റിനു ഐസക് എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അഫ്‌സല്‍ യൂസഫ് ആണ്. ശ്രേയാ ഘോഷല്‍, ക്വിന്‍സ് ചേറ്റുപള്ളി, തബിത ചേറ്റുപള്ളി, അര്‍മാന്‍ മാലിക് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഷെയ്ക്ക് അഫ്‌സല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: തീരം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.