ടൊവീനോ തോമസിനെ നായകനാക്കി നവാഗതനായ ഫെല്ലിനി ടി.പി സംവിധാനം ചെയ്ത ചിത്രമാണ് തീവണ്ടി. ഒരു ചെയിന്‍ സ്മോക്കറായാണ് ചിത്രത്തില്‍ ടൊവീനോ എത്തുന്നത്. രണ്ട് കാലഘട്ടങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, സുരഭി ലക്ഷമി എന്നിവരാണ് മറ്റു താരങ്ങള്‍.
പയ്യോളിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.ഓഗസ്ത് സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ തരംഗമായി മാറിയിരുന്നു. കൈമാസ് മേനോനാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.
ആദ്യ ദിനം മുതല്‍ ചിത്രത്തിന് ഹൗസ്ഫുള്‍ ഷോകളായിരുന്നു കേരളത്തിലെ തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചിരുന്നത്. ചരിത്രത്തിലാദ്യമായി ഒരു ദിവസം 18 ഷോയും പൂര്‍ത്തിയാക്കിയ സിനിമ കൂടിയാണിത്.മാള്‍ ഓഫ് ട്രാവന്‍കൂറിലെ പ്രദര്‍ശനത്തിലൂടെയാണ് ചിത്രം പുതിയ റെക്കോര്‍ഡ് സ്വന്തമാക്കിയത്.ഒരു ടൊവിനോ ചിത്രത്തിന് ലഭിക്കുന്ന മികച്ച തുടക്കമായിരുന്നു ബോക്‌സ് ഓഫീസില്‍ ചിത്രത്തിന് ലഭിച്ചത്.
ആദ്യ ദിനം 1.70 കോടി കളക്ഷന്‍ നേടിയ ചിത്രം രണ്ടാം ദിനം 2.05 കോടിയും മൂന്നാം ദിനം 2.26 കോടിയും കളക്ഷന്‍ നേടി.പ്രദര്‍ശിപ്പിച്ച സെന്ററുകളിലെല്ലാം ഹൗസ് ഫുള്ളായ ചിത്രത്തിന് പ്രേക്ഷകരുടെ തിരക്ക് നിയന്ത്രണാതീതമായപ്പോള്‍ സ്‌പെഷ്യല്‍ ഷോകളും സംഘടിപ്പിക്കുകയുണ്ടായി.
** Note :
കുറിപ്പ്: തീവണ്ടി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.