നവാഗതനായ രൂപേഷ് പീതാംബരൻ രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തീവ്രം. ദുൽഖർ സൽമാൻ, ശിഖ നായർ, ശ്രീനിവാസൻ, റിയ സൈറ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. വി.സി.ഐ. മൂവിസിന്റെ ബാനറിൽ വി.സി. ഇസ്മയിൽ നിർമ്മിച്ച ചിത്രം വിതരണം ചെയ്തത് എൽ.ജെ. ഫിലിംസ് ആണ്. റോബി എബ്രഹാം സംഗീതസംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഹരി നായരും ചിത്രസംയോജനം കപിൽ ഗോപാലകൃഷ്ണനും കൈകാര്യം ചെയ്തിരിക്കുന്നു.കഥ തുടങ്ങുന്നത് ഒരു കുറ്റകൃത്യം കൊണ്ടാണ്.പിന്നെ രണ്ടു അന്വേശ്നുധ്യഗസ്തന്മാരും അലക്സാണ്ടർ (ശ്രീനിവാസൻ) പിന്നെ അസ്സിസ്സ്റെന്റ്റ് (വിനയ് പോർട്ട് ).ഈ കുറ്റകൃത്യം അലക്സാണ്ടർ കണ്ടുപിടിച്ചതിനു ശേഷം സിറ്റിയിൽ മറ്റൊരു കൃത്യം കൂടി നടക്കുന്നു.ഈ കഥ ദുരൂഹതകളുള്ള നായകന്റെ 2 കാലമാണ് വരച്ച് കാട്ടുന്നത്.
** Note :
കുറിപ്പ്: തീവ്രം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.