ജോര്‍ജ്ജ് കോര, സാം സേവ്യയര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് തിരികെ. ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ആദ്യമായി ഡൗൺ സിൻഡ്രമുള്ള ഒരാൾ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഡൗൺ സിൻഡ്രം ബാധിച്ച സെബുവിന്റെയും സഹോദരൻ തോമയുടെയും ജീവിത സാഹചര്യങ്ങളിലൂടെയാണ് കഥ പറയുന്നത്.
ഡൗൺ സിൻഡ്രം ഉള്ള ഒരു വ്യക്തി എന്ന രീതിയിൽ ചിത്രീകരിക്കാതെ സാധാരണ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ സംഭവിക്കുന്ന പ്രണയം, നർമ്മം എന്നിവയെല്ലാം ചേർത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അങ്കിത് മേനോൻ സംഗീതം നൽകിയിരിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത് ചെറിൻ പോൾ ആണ്. നേഷൻ വെെഡ് പിക്ചേഴ്സിന്റെ ബാനറിൽ എബ്രഹാം ജോസഫും, ദീപക് ദിലീപ് പവാറും ചേർന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: തിരികെ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.