സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 1996-ൽ പുറത്തിറങ്ങിയ മലയാള കുടുംബ ചിത്രമാണ് 'തൂവല്‍ക്കൊട്ടാരം'. ജയറാം, മഞ്ജു വാര്യർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, ദിലീപ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച ഇതിലെ ഗാനങ്ങൾക്ക് ജോൺസൺ ആണ് ഈണം പകർന്നിരിക്കുന്നത്. ഇന്നസെന്റ്, ബാബു സ്വാമി, മാമുക്കോയ, കുതിരവട്ടം പപ്പു, പറവൂര്‍ രാമചന്ദ്രന്‍, ശ്രീനാഥ്, നാരായണന്‍ നായര്‍,സാദിഖ്, ലക്ഷ്മി കൃഷ്ണമൂര്‍ത്തി, സോമ നായര്‍, ശാന്ത കുമാരി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.വി ഗംഗാധരന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.കല്‍പക ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: തൂവല്‍ക്കൊട്ടാരം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.