സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെ നായകനാക്കി ഹരികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ടോള്‍ ഗേറ്റ്. ഒരുകാലത്ത് കേരളത്തെ നാടകത്തിലൂടെ വിസ്മയിപ്പിച്ച കലാനിലയം കൃഷ്ണന്‍നായരുടെ ചെറുമകനാണ് ഹരികൃഷ്ണന്‍.സുജിത് ശങ്കര്‍, ഹരികൃഷ്ണന്‍, ഷംന കാസിം,രാഹുല്‍ മാധവ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
ബികെ ഹരിനാരായണന്റെ വരികള്‍ക്ക് സംഗീതവും ഗോപി സുന്ദര്‍ തന്നെയാണ് സംഗീതം നല്‍കുന്നത്.മധുരയിലും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്.യുവ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് സസ്‌പെന്‍സ് പുറത്തുവിട്ടത്.
ഛായാഗ്രഹണം ജിത്തു ദാമോദര്‍.സിയാന്‍ ശ്രീകാന്ത് എഡിറ്റിങ്ങും വസ്ത്രാലങ്കാരം ഷീബ റഹ്മാനും നിര്‍വ്വഹിക്കുന്നു.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സക്കീര്‍ ഹുസൈന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അബ്ദുള്‍ സജിത്.ഇയ്യ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നാസര്‍ മട്ടാഞ്ചേരി, ഹസീന സലാം, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: ടോള്‍ ഗേറ്റ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.