2012ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ഉസ്താദ് ഹോട്ടലിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ട്രാന്‍സ്. ബാഗ്ലൂർ ഡേയ്സ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിൽ ഒരു മോട്ടിവേഷണൽ ട്രെയിനറുടെ വേഷമാണ് ചെയ്യുന്നത്.
വിന്‍സന്റ് വടക്കനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, ശ്രീനാഥ് ഭാസി, അല്‍ഫോണ്‍സ് പുത്രന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. അമല്‍ നീരദാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വിനായകനാണ് 'ട്രാൻസി'ന്റെ ടൈറ്റിൽ ട്രാക്ക് ചെയ്തിരിക്കുന്നത്. കമ്മട്ടിപ്പാടത്തിലെ "പുഴുപുലികൾ..." എന്ന ഹിറ്റ് ട്രാക്കിനു ശേഷം വിനായകൻ സംഗീതം നിർവഹിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ട്രാൻസ്.
ചിത്രത്തിലെ ഒരു സംഘട്ടന രംഗം ചിത്രീകരിച്ചിരിക്കുന്നത് റോബോര്‍ട്ടിക് ക്യാമറയിലാണ്. ഇതാദ്യമായാണ് മലയാളത്തില്‍ റോബോട്ടിക് ക്യാമറ ഉപയോഗിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലുമൊക്കെയാണ് സാധാരണയായി റോബോര്‍ട്ടിക് ക്യാമറ സിസ്റ്റം ഉപയോഗിക്കുന്നത്. സംഗീതം ജാക്‌സണ്‍ വിജയനും അജയന്‍ ചാലശേരി കലാസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. 18കോടി മുതല്‍ മുടക്കില്‍ ഒരുക്കിയ ചിത്രം അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റാണ് നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ട്രാന്‍സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.