മലയാളത്തിലെ പ്രമുഖ നടീനടന്മാരെ അണിനിരത്തി ജോഷി സംവിധാനം ചെയ്ത് 2008-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ട്വന്റി20. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രത്തിന്റെ രചന ഉദയകൃഷ്ണ, സിബി കെ തോമസ് എന്നിവരാണ് നിർവഹിച്ചത്. ദിലീപാണ് ചിത്രം നിർമ്മിച്ചത്. എല്ലാ പ്രമുഖ നടീനടന്മാരും അഭിനയിച്ച ചിത്രമെന്ന നിലയിൽ അറിയപ്പെട്ട ഒരു ചിത്രമാണ് ട്വന്റി20. ഈ ചിത്രത്തിൽ അഭിനേതാക്കൾ മലയാള ചലച്ചിത്ര സംഘടനയായ അമ്മയുടെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള ധനസമാഹരണ ഉദ്ദേശ്യത്തോടെ ആണ് ഇതിൽ പ്രവർത്തിച്ചത്.
** Note :
കുറിപ്പ്: ട്വന്റി 20 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.