വിനയന്റെ സംവിധാനത്തിൽ ദിലീപ്, തിലകൻ, ജഗതി ശ്രീകുമാർ, മോഹിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ഉല്ലാസപ്പൂങ്കാറ്റ്. ഭാഗ്യാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോളി സേവ്യർ നിർമ്മാണം ചെയ്ത ഈ ചിത്രം എ വിക്ടറി മൂവീസ് വിതരണം ചെയ്തിരിക്കുന്നു.കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ജെ. പള്ളാശ്ശേരി ആണ്.കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ബേണി ഇഗ്നേഷ്യസ് ആണ്. പശ്ചാത്തലസംഗീതം എസ്.പി. വെങ്കിടേഷ് ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ ബ്ലൂമൂൺ വിപണനം ചെയ്തിരിക്കുന്നു.
** Note :
കുറിപ്പ്: ഉല്ലാസപ്പൂങ്കാറ്റ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.