അങ്കിള്‍ കഥ
ഷട്ടര്‍ എന്ന ചിത്രത്തിന് ശേഷം ജോയ് മാത്യൂ വീണ്ടും തിരക്കഥ ഒരുക്കുന്ന ചിത്രമാണ് അങ്കിള്‍. നവാഗതനായ ഗിരീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് നായക വേഷം അവതരിപ്പിക്കുന്നത്. ഒട്ടേറെ ചിത്രങ്ങളില്‍ മമ്മൂട്ടിയും ജോയ് മാത്യൂവും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് ജോയ് മാത്യു മമ്മൂട്ടി അഭിനയിക്കുന്ന ചിത്രത്തിന്റ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. സയലന്റ്‌സ്, പ്രൈസ് ദ ലോര്‍ഡ്, മുന്നറിയിപ്പ്, ഉട്ടോപ്യയിലെ രാജാവ്, പത്തേമാരി തുടങ്ങയവയെല്ലാം മമ്മൂട്ടിയും ജോയ് മാത്യൂവും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളാണ്.
** Note : Hello! Would you like to share the storyline of the movie അങ്കിള്‍ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications