കാറ്റ് എന്ന ചിത്രത്തിനശേഷം അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ചിത്രമാണ് അണ്ടര്‍വേള്‍ഡ്.ഫര്‍ഹാന്‍ ഫാസില്‍,അസിഫ് അലി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ചിത്രത്തില്‍ സ്റ്റാലിന്‍ ജോണ്‍ എന്ന കഥാപാത്രമായാണ് അസിഫ് അലി എത്തുന്നത്.
ഞാന്‍ സ്റ്റീവ് ലോപ്പസ്,ബഷീറിന്റെ പ്രേമലേഖനം എന്നീ ചിത്രങ്ങള്‍ക്കുശേഷം ഫര്‍ഹാന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് ചിത്രത്തില്‍.സംയുക്തയാണ് ചിത്രത്തില്‍ ആസിഫലിയുടെ നായികയായി എത്തുന്നത്.
ലാല്‍ ജൂനിയറും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഡ്രാമ ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രത്തിന്റെ രചന ഷിബിന്‍ ഫ്രാന്‍സിസാണ്.ഡി 14 എന്റര്‍റ്റൈന്‍മെന്‍സ്,സ്റ്റോറി മേക്കേഴ്‌സ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: അണ്ടര്‍ വേള്‍ഡ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.