ലെനിന്‍ രാജേന്ദ്രന്റെ സംവിധാനത്തില്‍ 1990ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വചനം. ആള്‍ദൈവങ്ങളും ആശ്രമപ്രവര്‍ത്തനങ്ങളും ചാരിറ്റിയുമൊക്ക എങ്ങിനെ മറ്റു അസര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കും ധനസമ്പാദനത്തിനും മറയാകുന്നു എന്നു തുറന്നുകാണിക്കലാണ് സിനിമയുടെ പ്രമേയം. സുരേഷ് ഗോപി, സിതാര, ജയറാം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഒ എന്‍ വി കുറുപ്പിന്റെ വരികള്‍ക്ക് മോഹന്‍ സിത്താരയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കെ ജെ യേശുദാസ്, നെയ്യാറ്റിന്‍ കര വാസുദേവന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. റ്റിറ്റി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ.ജയന്‍ റ്റിറ്റി ജോര്‍ജ്ജ് ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: വചനം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.