പൊല്ലാദേവന്‍, ആടുകളം എന്നീ ചിത്രങ്ങള്‍ക്കുശേഷം ധനുഷും വെട്രിമാരനും ഒന്നിച്ച ചിത്രമാണ് 'വടചെന്നൈ'. ആടുകളത്തില്‍ നിന്നും തികച്ചും വ്യത്യസ്ഥമായൊരു കഥാപാത്രത്തെയാണ് വടചെന്നൈയില്‍ ധനുഷ് അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ കാരംസ് കളിക്കാരനായാണ് ധനുഷ് എത്തുന്നത്. ദേശീയ കാരംസ് കളിക്കാരനായ അന്‍പ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കാക്കമുട്ടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ ഐശ്വര്യ രാജേഷാണ് വടചെന്നൈയില്‍ ധനുഷിന്റെ നായികയായി എത്തുന്നത്.
തമിഴില്‍ അഭിനയപ്രാധാന്യമുളള ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഐശ്വര്യ രാജേഷ്. ഐശ്വര്യയ്‌ക്കൊപ്പം ആന്‍ഡ്രിയ ജെര്‍മിയയും ചിത്രത്തില്‍ തുല്ല്യപ്രാധാന്യമുളള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സമുദ്രക്കനി, അമീര്‍,ഡാനിയേല്‍ ബാലാജി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
** Note :
കുറിപ്പ്: വടചെന്നൈ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.