നടനും സംവിധായകനുമായ ദിലീഷ് പോത്തൻ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമാണ് 'വാരിക്കുഴിയിലെ കൊലപാതകം'.നവാഗതനായ രാജേഷ് മിഥുല യാണ് ചിത്രത്തിന്റെ സംവിധായകന്‍.അമിത് ചക്കാലക്കൽ, ഷമ്മി തിലകൻ, സുധീ കോപ്പ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍ എന്ന ചിത്രത്തില്‍ മണിയന്‍പിള്ള രാജു അഭിനയിച്ച ഹിച്ച്ക്കോക്ക് കഞ്ഞിക്കുഴി എന്ന കഥാപാത്രം മമ്മൂട്ടിയോട് പറയുന്ന ഡിക്ടറ്റീവ് നോവലാണ് 'വാരിക്കുഴിയിലെ കൊലപാതകം'.തന്റെ ഡിക്ടറ്റീവ് നോവല്‍ സിനിമയാക്കാനായി വണ്ടി കയറിയ ഹിച്ച് കോക്കെന്ന കഥാപാത്രത്തിന്റെ സ്വപ്നം 27 വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ണമാകുന്നുവെന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്.
മെജോ ജോസഫാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.ശ്രേയ ഘോഷാല്‍, റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ വൈഷണവ് എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ടെയ്ക്ക് വണ്‍ എന്റര്‍ടൈമെന്റസ് ബാനറില്‍ ഷിബു ദേവദത്ത്, സുജിഷ് കൊളോത്തൊടി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ബാഹുബലിയുടെ സംഗീത സംവിധായകന്‍ കീരവാണി 21 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സിനിമയിലൂടെ മലയാള സിനിമയില്‍ പാടുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
** Note :
കുറിപ്പ്: വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.