കലാഭവന്‍ മണി,സായികുമാര്‍,തിലകന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയന്‍ സംവിധാനം ചെയ്ത ചിത്രമാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. ബിജു മേനോന്‍,ഗണേഷ് കുമാര്‍,അഗസ്റ്റിന്‍,ഭരത് ഗോപി,കാവേരി,വാണി വിശ്വനാഥ്,പ്രവീണ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.ഈ ചിത്രത്തിലെ അഭിനയത്തിന് കലഭാവന്‍ മണിക്ക് സംസ്ഥാന-ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് മോഹന്‍ സിത്താരയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കെ.ജെ.യേശുദാസ്,കെ.എസ് ചിത്ര,സുജാത മോഹന്‍,എം.ജി ശ്രീകുമാര്‍,കലാഭവന്‍ മണി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ത്രിവേണി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സര്‍ഗ്ഗം കബീര്‍,ലത്തീഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.